HomeNational'TMCയുടെ 50 MLAമാരും 20 MPമാരും BJPയിലേക്ക് വരാൻ സജ്ജം': അവകാശവാദവുമായി...

‘TMCയുടെ 50 MLAമാരും 20 MPമാരും BJPയിലേക്ക് വരാൻ സജ്ജം’: അവകാശവാദവുമായി സൗമിത്ര ഖാൻ | BJP MP

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി ബിജെപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സൗമിത്ര ഖാൻ അവകാശപ്പെട്ടു.(BJP MP Saumitra Khan Claims 50 TMC MLAs And 20 MPs Ready To Join BJP In West Bengal)

പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്നും പച്ചക്കൊടി ലഭിച്ചാൽ ഉടൻ തന്നെ ഇവർ കൂട്ടത്തോടെ പാർട്ടി മാറാൻ തയ്യാറായി നിൽക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അഭിഷേക് ബാനർജിക്കെതിരെ കടുത്ത ഭാഷയിലാണ് സൗമിത്ര ഖാൻ വിമർശനം ഉന്നയിച്ചത്. അഭിഷേക് ബാനർജി ഒരു ‘പാപി’ ആണെന്നും ആ പാപങ്ങൾക്കുള്ള ശിക്ഷ ഉടൻ തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നും സൗമിത്ര ഖാൻ പറഞ്ഞു.

അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിക്ക് ഉടൻ തന്നെ ജയിലിൽ പോകേണ്ടി വരുമെന്നും, നിലവിൽ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ‘ബുൾഡോസർ’ തയ്യാറായി നിൽക്കുകയാണെന്നും ബിജെപി എംപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ അണിയറ നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിലായി നൂറോളം തൃണമൂൽ കൗൺസിലർമാർ ഇതിനകം തന്നെ രാജി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ, മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും പാർട്ടിയുടെ മുതിർന്ന നേതാവുമായ കാകോലി ഘോഷ് ദസ്തീദാർ കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കെടുത്ത യോഗത്തിൽ അതിഥിയായി എത്തിയത് തൃണമൂൽ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.

Story Summary

BJP MP Saumitra Khan claimed that 50 TMC MLAs and 20 MPs are ready to defect to the BJP in West Bengal, pending approval from the central leadership. Calling Abhishek Banerjee a “sinner” who will soon face jail time, Khan’s statement comes amidst the resignation of nearly 100 TMC councillors and a controversial meeting between Mamata’s close aide Kakoli Ghosh Dastidar and BJP leader Suvendu Adhikari. However, TMC MP Saugata Roy dismissed these claims as mere propaganda.

WhatsApp Channel Banner

Latest updates

കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം: DGPയോട് റിപ്പോർട്ട് തേടി...

കൊല്ലം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (35) മരണപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഉയർന്ന കസ്റ്റഡി മർദ്ദന ആരോപണങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ട് തേടി. പോലീസിന്റെ ക്രൂര മർദ്ദനത്തെ...

ഹൗറാ പാലത്തിൽ സായ് പല്ലവിയും വിജയ് സേതുപതിയും; മണിരത്നത്തിന്റെ...

കൊൽക്കത്ത: സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊൽക്കത്തയിൽ പുരോഗമിക്കവെ, ഹൗറാ പാലത്തിൽ നിന്നുള്ള സായ് പല്ലവിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ...

‘പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ചയില്ലാതെ ബിൽ പാസാക്കും’: കിരൺ റിജിജു,...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിലും ബിൽ ലോക്‌സഭയിൽ പാസാക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി...

ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ അഴിമതി; മുൻ...

ന്യൂഡൽഹി: ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മിഷൻ (CGPSC) 2020, 2021 വർഷങ്ങളിലെ സംസ്ഥാന സർവീസ് പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച, അഴിമതി, നിയമന ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ മുൻ ചെയർമാൻ തമൻ സിങ്...

ഇ20 എഥനോൾ തട്ടിപ്പ് ആരോപണം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ബോംബെ...

മുംബൈ: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ നയത്തിലൂടെ താനും കുടുംബവും സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും ഡീപ്‌ഫെയ്ക് ദൃശ്യങ്ങൾക്കുമെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയിൽ. അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...