Times Kerala

വാ​ല്‍​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ക​ര​ടി​യി​റ​ങ്ങി

 
bear
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വാ​ല്‍​പ്പാ​റയിൽ കരടിയിറങ്ങി. പൊ​ള്ളാ​ച്ചി പാ​ത​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാണ് ക​ര​ടി​യി​റ​ങ്ങിയത്. കരടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളാണ് ദൃശ്യങ്ങൾ പകർത്തിയത്. ക​ര​ടി​യെ ക​ണ്ട​ത് തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍ക്കരികിലാണ്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് പരിശോധന നടത്തുകയുണ്ടായി. വനംവകുപ്പിൻ്റെ നിഗമനം കരടിയിപ്പോൾ കാട് കയറിയെന്നാണ്. തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപും പല പ്രാവശ്യം ഈ പ്രദേശത്ത് കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. 

Related Topics

Share this story