Times Kerala

അരവിന്ദ് കെജ്രിവാൾ തിഹാര്‍ ജയിലിൽ; വായിക്കാൻ രാമായണവും ഭഗവത് ഗീതയും ആവശ്യപ്പെട്ടു 

 
താൻ വീട്ടുതടങ്കലിൽ അല്ലായിരുന്നു എന്നു വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് ഈ നടപടി. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയതായി ഇഡി അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഇവര്‍ക്കെതിരെ കൂടി ഇഡി നടപടിയി സ്വീകരിച്ചേക്കും.

വൈകുന്നേരം നാല് മണിയോടെയാണ് കെജ്രിവാളിനെ തിഹാർ ജയിലില്‍ കൊണ്ടുപോയത്. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച ആം ആദ്മി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് തിഹാർ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ആരോഗ്യസ്ഥിതി പരിഗണിച്ച് പ്രത്യേക ഡയറ്റിനുള്ള സൗകര്യവും ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Related Topics

Share this story