പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക്
May 8, 2023, 07:27 IST

ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ബിഎസ്എഫ് ജവാന് വീരമൃത്യു. മാങ്കോട്ട് സെക്ടറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് ജവാൻമാരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സൈനിക മെഡിക്കൽ ക്യാമ്പിൽ ഉടനെ പ്രവേശിപ്പിച്ചു.