HomeNationalആന്ധ്രയിൽ കോവിഡ് ആശങ്ക: മൂന്നാഴ്ചയ്ക്കിടെ 12 രോഗബാധിതർ, 4 മരണം |...

ആന്ധ്രയിൽ കോവിഡ് ആശങ്ക: മൂന്നാഴ്ചയ്ക്കിടെ 12 രോഗബാധിതർ, 4 മരണം | Andhra Pradesh Covid cases

അമരാവതി: ആന്ധ്രാപ്രദേശിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇതിൽ മറ്റ് ഗുരുതര രോഗബാധകൾ ഉണ്ടായിരുന്ന നാല് പേർ മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നവരാണ് മരണപ്പെട്ടത്.(Andhra Pradesh Covid cases, Andhra Pradesh Reports 12 Covid Cases 4 Deaths)

സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ കോവിഡ് കേസ് ജൂൺ 26-ന് കടപ്പ ജില്ലയിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും കടപ്പ ജില്ലയിലാണ്. 8കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ടൂരിൽ രണ്ടും, വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവുമാണ് രേഖപ്പെടുത്തിയത്.

വിവിധ മണ്ഡലങ്ങളിലായി ഒറ്റപ്പെട്ട രീതിയിലാണ് കേസുകൾ കണ്ടെത്തിയതെന്നും, ഒരു പ്രദേശത്ത് മാത്രമായി രോഗം പടരുന്ന ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട നാല് പേരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. രോഗബാധിതരിൽ ഒരാളെ തമിഴ്‌നാട്ടിലെ വെല്ലൂർ സിഎംസി ആശുപത്രിയിലാണ് കണ്ടെത്തിയത്. നിലവിൽ മൂന്ന് പേർ ഹോം ഐസൊലേഷനിലും രണ്ട് പേർ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്ന് പേർ രോഗമുക്തി നേടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Story Summary

Andhra Pradesh has reported 12 Covid-19 cases and four related deaths between June 26 and July 16, marking the state’s first infections of 2026. Health Commissioner G. Veerapandian stated that all four deceased patients suffered from severe underlying conditions like hypertension and diabetes. While Kadapa district registered the highest number of cases (eight), officials emphasized that the cases are sporadic across different mandals with no cluster outbreaks.

WhatsApp Channel Banner

Latest updates

കൊണ്ടോട്ടിയിൽ ബൈക്ക് അപകടം: നീറ്റാണി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജങ്ഷനും ഇടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി എം.പി. സുഭീഷാണ് മരിച്ചത് (Kondotty Road Accident). ഇന്ന്...

‘ഞാൻ നിരാഹാര സമരം ആരംഭിക്കുകയാണ്’: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ, അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ...

അന്ന് സ്പെയിന്റെ ക്ഷണം നിരസിച്ച മെസ്സി; ഇന്ന് അതേ...

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ അർജന്റീന നായകൻ ലയണൽ മെസ്സിക്ക് ഈ മത്സരം വൈകാരികമായ ഒന്നാണ്. എന്നാൽ ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചേക്കാമായിരുന്ന ഒരു വഴിത്തിരിവ് മെസ്സിയുടെ കരിയറിന്റെ...

‘KSUവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും, മുഖ്യമന്ത്രി മുൻകയ്യെടുക്കുമെന്നാണ് പ്രതീക്ഷ’: ആഭ്യന്തര...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അഭിപ്രായം പറയുന്നതിന്...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് ഇന്ന് കൂടിയത്...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 560 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയായി ഉയർന്നു.(Kerala Gold...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...