ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്ന നടൻ ശ്രീകാന്ത് അന്തരിച്ചു

  ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്ന നടൻ ശ്രീകാന്ത് അന്തരിച്ചു 
 ചെന്നൈ: പഴയകാല നടനും തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനുമായ ശ്രീകാന്ത്അ ന്തരിച്ചു. 81 വയസ്സായിരുന്നു. 
ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.30-നായിരുന്നു അന്ത്യം. സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 50-ഓളം തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും 150-ൽപരം ചിത്രങ്ങളിൽ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു.അവസാനമായി അഭിനയിച്ചത് 2009-ൽ പുറത്തിറങ്ങിയ ‘കുടിയരശ്’ എന്ന ചിത്രത്തിലാണ്.

Share this story