ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ
Thu, 16 Mar 2023

ലക്നൗ: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ മോദിനഗർ സ്വദേശിയായ പ്രതിക്കാണ് ഗാസിയാബാദ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതി താമസിച്ചിരുന്ന അതെ ഗ്രാമത്തിൽ തന്നെയുള്ള പെൺകുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ തന്നെ നാട്ടുകാരനായ പ്രതിക്കെതിരെ ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 18ന് ഐപിസി 302, 363, 376 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ബുധനാഴ്ച പ്രതിക്കെതിരെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.