ഡബ്ല്യൂ എച്ച് ഒ റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിൽ 10 ലക്ഷത്തിലധികം കുട്ടികൾ മീസിൽസ് വാക്‌സിൻ എടുത്തില്ല
Nov 19, 2023, 12:04 IST

ന്യൂഡൽഹി: 2022 ൽ ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ അഞ്ചാം പനി (മീസിൽസ്)ക്ക് എതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്ത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. നിലവിൽ 194 രാജ്യങ്ങളിലെ മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി കണക്കുകൾ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടത്.