ഡൽഹിയിൽ അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ സഹപ്രവർത്തകനെ കുത്തിക്കൊന്ന് യുവാവ്
May 5, 2023, 14:13 IST

ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ ഭാര്യയുടെ സഹപ്രവർത്തകനെ ഭർത്താവ് കുത്തിക്കൊന്നു. ഭാര്യക്ക് സഹപ്രവർത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണം നടന്ന വിവരം അറിഞ്ഞു എത്തിയ പോലീസ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.