പാമ്പുമായി കളിക്കുന്ന പിഞ്ചു കുഞ്ഞ്; വീഡിയോ വൈറൽ
Nov 17, 2023, 18:53 IST

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട അസാധാരണമായ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു പിഞ്ചു കുഞ്ഞ് പാമ്പുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ഭയവുമില്ലാതെയാണ് കുഞ്ഞ് പാമ്പുമായി കളിക്കുന്നത്. പാമ്പാണ് എന്ന തിരിച്ചറിവിനുള്ള പ്രായമാവാത്തത് കൊണ്ട് കളിപ്പാട്ടമാണ് എന്ന് കരുതിയാണ് കുഞ്ഞ് പാമ്പുമായി കളിച്ചത് എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.
