കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തവെ കഴുത്ത് കുരുങ്ങി ഒന്‍പതുകാരിക്ക് ദാരുണാന്ത്യം
May 24, 2023, 10:33 IST

സൂര്യപേട്ട്: യാത്രക്കിടെ ഡ്രൈവര്‍ അശ്രദ്ധമായി കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്ത് കുടുക്കി ഒന്‍പതുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം നടന്നത്.
വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം ദ്മ്പതികള്‍ക്കൊപ്പം വീട്ടില്‍ നിന്നു മടങ്ങാന്‍ തുടങ്ങുമ്പോഴാണു സംഭവം. അശ്രദ്ധമായി ഡ്രൈവര്‍ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അമരുകയായിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.