Times Kerala

 വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

 
death
റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.  മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്.  ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതാണ് ഹലീമ അഫ്രീന. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അൽ ഖർജ് കെ.എം.സി.സി വെൽഫെയർ  വിംഗ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്‍ബറയിൽ ഖബറടക്കും.  പിതാവ്: അബ്ദുൽ കാദർ. മാതാവ്: ബീപാത്തുമ്മ.

Related Topics

Share this story