Times Kerala

വിരലിലെണ്ണാവുന്ന ഒഴിവുകൾ, അഭിമുഖത്തിന് വന്നത് നൂറ് കണക്കിനാളുകൾ; ഗുജറാത്തിൽ കൂട്ടയിടി

 
വിരലിലെണ്ണാവുന്ന ഒഴിവുകൾ, അഭിമുഖത്തിന് വന്നത് നൂറ് കണക്കിനാളുകൾ; ഗുജറാത്തിൽ കൂട്ടയിടി

സ്വകാര്യ കെമിക്കൽ ഫാക്ടറിയിലെ ജോലിക്ക് വേണ്ടി ഗുജറാത്തിലെ ഹോട്ടലിൽ വ്യക്തിഗത അഭിമുഖത്തിനെത്തിയത് നൂറ് കണക്കിന് യുവാക്കൾ. ഗുജറാത്തിലെ അങ്ക്ലേശ്വർ എന്ന സ്ഥലത്ത് ഹോട്ടൽ ലോർഡ്സ് പ്ലാസയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കെമിക്കൽ ഫാക്ടറിയിലേക്കുള്ള അഞ്ച് ഒഴിവുകളിലേക്കാണ് ഹോട്ടലിൽ വെച്ച് ഇന്റർവ്യൂ നടത്തിയത്.

ഫാക്ടറിയിൽ ഷിഫ്റ്റ് ഇൻ ചാർജ്, പ്ലാൻ്റ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫിറ്റർ-മെക്കാനിക്കൽ, എക്സിക്യുട്ടീവ് തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു നിയമനം ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറെ പ്രശസ്തി നേടിയ  സ്ഥാപനത്തിലേക്കാണ് അഭിമുഖം നടന്നതെന്നാണ് വിവരം. ഗുജറാത്തിൽ തന്നെ 10 ഇടത്ത് ഇവർ അഭിമുഖം നടത്തിയിരുന്നു. പത്ത് സ്ഥലത്തും നിരവധി ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തിയിരുന്നു.

Related Topics

Share this story