10 രൂപ നൽകി പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത 60 കാരൻ അറസ്റ്റിൽ

10 രൂപ നൽകി പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത 60 കാരൻ അറസ്റ്റിൽ
ലഖ്നോ: 15 വയസുള്ള പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത 60 കാരനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ആരോടും പറയാതിരിക്കാൻ കുട്ടിക്ക് ഇയാൾ 10 രൂപയും നൽകിയിരുന്നു. ബുധനാഴ്ച പെൺകുട്ടിയും അമ്മയും ആടുകളെ മേയ്ക്കാൻ പോയപ്പോഴാണ് മുത്തശ്ശൻ വീട്ടിലെത്തിയത്. അവരോട് ഉടൻ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട ഇയാൾ പേരക്കുട്ടിയോട് വിറകു വെട്ടാൻ മഴുവെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.  പെൺകുട്ടി മഴുവുമായി വന്നപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ആ സമയം ഇതുവഴി കടന്നുപോയ വഴിയാത്രക്കാരൻ  സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ ബഹളം വെച്ച് ആളെ കൂട്ടുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ആൾക്കൂട്ടം ഇയാളെ മർദ്ദിക്കുകയും പൊലീസിൽ ഏൽപിക്കുകയും ചെയ്തു. പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

Share this story