യുപിയിൽ 35കാരിയെ 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
May 20, 2023, 23:25 IST

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ 35കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ജോലി വാഗ്ദാനം നൽകിയ ശേഷം നാല് പേർ ചേർന്ന് തന്റെ വീട്ടിലെത്തി മയക്കുമരുന്ന് കലർന്ന ശീതളപാനീയം കുടിക്കാൻ പ്രേരിപ്പിച്ചതായി യുവതി പറഞ്ഞു. തുടർന്ന് അവർ കൂട്ടബലാത്സംഗം ചെയ്യുകയും സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.