ഷാരൂഖ്​ ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന്​ തുറന്നുപറഞ്ഞ്​ ഭാര്യ ഗൗരി ഖാൻ

ഷാരൂഖ്​ ഖാന്റെ  ഭാര്യയെന്ന പദവി തന്റെ  തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന്​ തുറന്നുപറഞ്ഞ്​ ഭാര്യ ഗൗരി ഖാൻ
 ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാന്റെ  ഭാര്യയെന്ന പദവി തന്റെ  തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന്​ തുറന്നുപറഞ്ഞ്​ ഭാര്യ ഗൗരി ഖാൻ. കോഫി വിത്​ കരൺ സീസൺ ഏഴിലാണ്​ ഗൗരി മനസു തുറന്നത്​. ഗൗരിയും മഹീപ്​ കപൂറും ഭാവന പാൻഡെയും അതിഥികളായി എത്തുന്ന പരിപാടി നാളെ ഡിസ്​നി ഹോട്​സ്​റ്റാറിൽ സ്​ട്രീം ചെയ്യും. മൂവരും തങ്ങളുടെ വിവാഹജീവിതത്തിലെയും ​മറ്റുമുള്ള കാര്യങ്ങളാണ്​​ പരിപാടിയിലൂടെ വെളിപ്പെടുത്തുന്നത്​.

ഇൻറീരിയർ ഡിസൈനറായ ​ ഗൗരി ഷാരൂഖി​െൻറ ഭാര്യയായതിനാൽ പലപ്പോഴും അർഹിച്ച ജോലി കിട്ടുന്നില്ലെന്ന്​  പറഞ്ഞു. തന്നെ വിളിച്ചാൽ നല്ല ശ്രദ്ധകിട്ടുമെന്നും അതിനാൽ കൂടുതൽ ജോലി സാധ്യതയുണ്ടെന്നുമാണ്​ പലരുടെയും ധാരണ. ഒരു പുതിയ പ്രൊജക്​ട്​ വരുമ്പോൾ, ചിലർ എന്നെ ഒരു ഡി​സൈനർ എന്ന നിലയിലാണ്​ സമീപിക്കുന്നത്​. എന്നാൽ മറ്റു ചില സമയങ്ങളിൽ ഷാരൂഖി​െൻറ ഭാര്യക്കൊപ്പമാണ്​ ജോലി ചെയ്യുന്നത്​ എന്നത്​ ഇഷ്​ടമില്ലാത്ത ചിലരുണ്ട്​. ലഭിക്കുന്ന പ്രോജക്​ടുകളിൽ പകുതിയും ഇങ്ങനെയാണെന്ന്​ അവർ ഷോയിൽ പങ്കുവെച്ചു.

ജോലിയുടെയും പണത്തി​െൻറയും പ്രശസ്​തിയുടെയും ഭാഗമായി നേരിട്ട പ്രശ്​നങ്ങളെ കുറിച്ച്​ നേരത്യേത മഹീപ്​ പറഞ്ഞിരുന്നു. ''സഞ്ജയ് വർഷങ്ങളോളം ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്ന സമയമുണ്ട്. പണത്തിന് വളരെ ഞെരുക്കമായിരുന്നു. ഗ്ലാമറസ്​ ലോകത്താണ്​ എ​െൻറ കുട്ടികൾ വളർന്നത്​. ചില ആളുകളെ കാണു​േമ്പാൾ കപൂർ കുടുംബത്തിലെ പരാജയപ്പെട്ടുപോയ ആളുകളാണ്​ ഞങ്ങൾ എന്ന്​ എനിക്ക്​ തോന്നി'' -അവർ പറഞ്ഞു.

Share this story