ഹിമാചലിൽ വിനോദയാത്രാ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്
Nov 25, 2022, 14:19 IST

ഷിംല: ഹിമാചൽ പ്രദേശിൽ വിനോദയാത്രാ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന ബസ് വെള്ളിയാഴ്ച രാവിലെ ബിലാസ്പൂർ മേഖലയിൽ വച്ചാണ് അപകടത്തിൽപെട്ടത്.
മണാലിയിൽ നിന്ന് ഛണ്ഡിഗഡിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് മലയോരപാതയിലെ ഒരു വളവ് തിരിയുന്നതിനിടെ മറിയുകയായിരുന്നു. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് യാത്രികർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡ്രൈവർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.