മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച, കുരങ്ങെന്ന് വിളിച്ച് പരിഹാസം; അപൂര്‍വ രോഗം ബാധിച്ച് 17കാരന്‍

മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച,  കുരങ്ങെന്ന് വിളിച്ച് പരിഹാസം;  അപൂര്‍വ രോഗം ബാധിച്ച് 17കാരന്‍
ഭോപ്പാൽ: മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച മൂലം സമൂഹത്തില്‍ നിന്നും പരിഹാസമേറ്റുവാങ്ങി ജീവിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശില്‍ നിന്നുള്ള 17കാരനായ യുവാവാണ് ഈ ദുരവസ്ഥ നേരിടുന്നത്. ‘Werewolf Syndrome’ എന്ന അപൂര്‍വ രോഗമാണ് 17കാരനായ ലളിതിനെ ബാധിച്ചിരിക്കുന്നത്. തന്റെ ആറാം വയസിലാണ് ഈ രോഗം ലളിതിനെ ബാധിച്ചുതുടങ്ങുന്നത്. സ്‌കൂള്‍ കാലത്തും ഇപ്പോഴും സഹപാഠികളുടെ വേദനിപ്പിക്കുന്ന പരിഹാസം കേട്ടാണ് ലളിത് വളരുന്നത്. ലളിതിന്റെ അമിതമായ രോമവളര്‍ച്ചയുള്ള മുഖത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുരങ്ങിനോട് ഉപമിച്ചാണ് തന്നെ കൂട്ടുകാര്‍ പരിഹസിക്കുന്നതെന്ന് ലളിത് പറയുന്നു. ഈ അവസ്ഥയ്ക്ക് ചികിത്സയില്ലെന്നും അതിനോടൊപ്പം ജീവിക്കാന്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും ലളിത് പറഞ്ഞു. താന്‍ ഒരുതരം പുരാണ ജീവിയാണെന്ന് പരിഹസിച്ച് ചെറുപ്പത്തില്‍ കുട്ടികള്‍ കല്ലെറിയുമായിരുന്നുവെന്നും ലളിത് പറഞ്ഞു.

Share this story