അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷണങ്ങളാക്കി, യുവാവ് അറസ്റ്റിൽ

crime
 ലക്‌നൗ: യുവാവ് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 15 കഷണങ്ങളാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആണ് ഞട്ടിക്കുന്ന സംഭവം.രാജസ്ഥാനിലെ കോട്പുത്‌ലി ടൗണ്‍ സ്വദേശി അക്ഷയ് കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  രണ്ടാം ഭാര്യ പൂനവുമായി അക്ഷയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി മിഹ്ലാല്‍ പ്രജാപതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങള്‍ മൂന്ന് ബാഗുകളിലാക്കി ഹിന്‍ഡന്‍ കനാലിന് സമീപമുള്ള കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിന് ദിവസങ്ങള്‍ മുമ്പ് ആയുധങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ മിഹ്ലാല്‍ പൊലീസിനോട് പറഞ്ഞു.സുഹൃത്തിനെ വീട്ടിലേക്ക് വിളിക്കാന്‍ പ്രജാപതി ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ അക്ഷയ് ഇവരുടെ വീട്ടിലെത്തി. ഈ സമയം പൊള്ളലേറ്റ മകളുമായി ഭാര്യ ഡല്‍ഹിയിലെ ആശുപത്രിയില്‍ പോയി. ഇതിനിടയില്‍ പ്രജാപതി അക്ഷയ്ക്ക്  കുടിക്കാന്‍ പാനീയങ്ങള്‍ നല്‍കി. തുടര്‍ന്ന് ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി, ശരീരം കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീക്ഷ ശര്‍മ്മ പറഞ്ഞു.

Share this story