Times Kerala

മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍  പ്രി​യ​ങ്കാ ഗാ​ന്ധിയും ചേ​ര്‍​ന്നു

 
മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍  പ്രി​യ​ങ്കാ ഗാ​ന്ധിയും ചേ​ര്‍​ന്നു
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍  പ്രി​യ​ങ്കാ ഗാ​ന്ധിയും ചേ​ര്‍​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്രി​യ​ങ്കാ ഗാ​ന്ധി യാത്രയിൽ ചേർന്നത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര പ്ര​വേ​ശി​ച്ച​ത്. ഖ​ണ്ഡാ​വ​യി​ലെ ബോ​ര്‍​ഗാ​വി​ല്‍ നി​ന്നു​മാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

യാ​ത്ര ഖാ​ര്‍​ഗോ​ണി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യും ആ​ദി​വാ​സി നേ​താ​വു​മാ​യി​രു​ന്ന താ​ന്തി​യ ഭീ​ലി​ന്‍റെ ജ​ന്മ​സ്ഥ​ലം രാ​ഹു​ല്‍​ഗ​ന്ധി സ​ന്ദ​ര്‍​ശി​ക്കും. 

അ​തേ​സ​മ​യം, ഇ​വി​ടേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സി​ന്റെ സ​ന്ദ​ര്‍​ശ​നം മു​ന്നി​ല്‍ ക​ണ്ട് മു​ഖ്യ​മ​ന്ത്രി ശി​വ് രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ബു​ധ​നാ​ഴ്ച താ​ന്തി​യ ഭീ​ലി​ന്‍റെ ജ​ന്മ​സ്ഥ​ല​ത്തേ​ക്ക് ജ​ന്‍​ജാ​തി​യ ഗൗ​ര​വ് യാ​ത്ര ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ നാ​ല് മ​ന്ത്രി​മാ​രും യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.
 

Related Topics

Share this story