'പഠാന്‍' റിലീസിന് മുന്‍പെ ചോര്‍ന്നു; ആശങ്കയില്‍ അണിയറപ്രവര്‍ത്തകര്‍; എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അഭ്യർത്ഥനയും
Wed, 25 Jan 2023

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'പഠാന്‍' റിലീസിന് മുന്‍പെ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസിന്റെ തലേദിവസമായ ജനുവരി 24-നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, വ്യാജ പതിപ്പിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്.