ഫാഷൻ ഷോയിൽ പങ്കെടുത്തു, തമിഴ്‌നാട്ടിൽ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

ഫാഷൻ ഷോയിൽ പങ്കെടുത്തു, തമിഴ്‌നാട്ടിൽ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം
 ചെന്നൈ: തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്ക് എതിരെ നടപടി. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. സെമ്പനാർകോവിൽ സ്‌റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നീ നാല് കോൺസ്റ്റബിൾമാരെയും സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യനെയുമാണ് നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലംമാറ്റിയത്. മയിലാടുതുറൈ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റം.കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് പൊലീസുകാർ റാംപ് വാക്ക് ചെയ്തത്.  ഫാഷൻ ഷോയുടെ സുരക്ഷാ ചുമതല ഇവരെയാണ് ഏൽപ്പിച്ചിരുന്നത്. നടി യാഷിക ആനന്ദയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Share this story