മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു; അനുഗ്രഹം തേടി അംബാനി കുടുംബം

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു; അനുഗ്രഹം തേടി അംബാനി കുടുംബം
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്കും ഭർത്താവ് ആനന്ദ് പിരമലിനും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചത്. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്.

'ഞങ്ങളുടെ കുട്ടികൾ ഇഷക്കും ആനന്ദിനും 2022 നവംബർ 19ന് ഇരട്ടക്കുഞ്ഞുങ്ങളുണ്ടായ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഇഷയും കുഞ്ഞുങ്ങളായ ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു. ഇഷയുടെയും ആനന്ദിന്റെയും ജീവിതത്തിലെ പ്രധാനഘട്ടമാണിത്. ഇവർക്കും ആദിയക്കും കൃഷ്ണക്കും നിങ്ങളുടെ അനുഗ്രഹം വേണം' - അംബാനി കുടുംബം  അറിയിച്ചു.

Share this story