രാജ്യത്ത് കോവിഡ് ഉയരുന്നു: ഉന്നതതല അവലോകന യോഗം വെള്ളിയാഴ്ച

 രാജ്യത്ത് കോവിഡ് ഉയരുന്നു: ഉന്നതതല അവലോകന യോഗം വെള്ളിയാഴ്ച
 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീണ്ടും കോ​വി​ഡ് കേ​സു​ക​ൾ ഉയരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെള്ളിയാഴ്ച കോ​വി​ഡ് ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രും. എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​റി​യ, ഐ​സി​എം​ആ​ർ മേ​ധാ​വി ബ​ൽ​റാം ഭാ​ർ​ഗ​വ, കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍, നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍ട്രോ​ൾ ഡ​യ​റ​ക്ട​ർ സു​ർ​ജീ​ത് സിം​ഗ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മ​ഹാ​രാ​ഷ്‌​ട്ര, കേ​ര​ളം, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, പ​ശ്ചി​മ ബം​ഗാ​ൾ, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തി​നു മു​ക​ളി​ൽ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ണ്ട്.

Share this story