പാനസോണിക് സ്മാർട്ട് വാഷിംഗ് മെഷീൻ അവതരിപ്പിക്കുന്നു

newx
   വൈവിദ്ധ്യമാർന്ന ടെക്‌നോളജി കമ്പനിയായ പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ (PLSIND) ഈ ഉത്സവ സീസണിൽ ഇന്ത്യയിലെ യഥാർത്ഥ സ്മാർട്ട് വാഷിംഗ് മെഷീനുകളുടെ ഒരു പുതിയ നിര പുറത്തിറക്കി. പാനസോണിക്കിന്റെ കണക്റ്റഡ് ലിവിംഗ് പ്ലാറ്റ്‌ഫോമായ മിറായ് പിന്തുണയ്ക്കുന്ന പുതിയ ശ്രേണിയിലുള്ള ടോപ്പ്-ലോഡ് സ്മാർട്ട് വാഷിംഗ് മെഷീനുകൾ പ്രീമിയം ഡിസൈനിനൊപ്പം സവിശേഷമായ സ്മാർട്ട് ഫീച്ചറുകൾ സഹിതമാണ് വരുന്നത്. പുതിയ മോഡലുകൾ 6.5 കി.ഗ്രാം, 7 കി.ഗ്രാം മുതൽ 8 കി.ഗ്രാം വരെയുള്ള ഒന്നിലധികം ശേഷികളിൽ വരുന്നു. വില19,690 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ എല്ലാ പാനസോണിക് ബ്രാൻഡ് ഷോപ്പുകളിലും രാജ്യത്ത് ഉടനീളമുള്ള വലിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും Amazon.in ഓൺലൈൻ പ്ലാറ്റ്ഫോമിലും ലഭ്യമാണ്. ഉപഭോക്താക്കളുമായി ഇടപഴകുന്നതിനായി ഇൻസ്റ്റാഗ്രാം, യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ എന്നിവയിലെ എല്ലാ പാനസോണിക് ഇന്ത്യ ഹാൻഡിലുകളിലൂടെയും ജനപ്രീതിയാർജ്ജിച്ച കഥാപാത്രം ഗുപ്താജിയെ തിരികെ കൊണ്ടുവരുന്ന ഒരു ആവേശകരമായ ഡിജിറ്റൽ കാമ്പെയ്നിനും പാനസോണിക് തുടക്കം കുറിച്ചു. 

Share this story