An entire village in UP is in fear of rabies!

പേപ്പട്ടി കടിച്ചത് മൂലം ചത്ത എരുമയുടെ പാലിൽ നിന്ന് തൈര് ഉണ്ടാക്കി കഴിച്ചു: UPയിൽ ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ! കുത്തിവയ്‌പ്പെടുത്തു | Rabies

നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
Published on

ലക്‌നൗ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള പിപ്രൗളി ഗ്രാമത്തിൽ പേവിഷബാധ ഭീതിയെത്തുടർന്ന് 200-ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. പേപ്പട്ടി കടിച്ചതിനെത്തുടർന്ന് ചത്ത എരുമയുടെ പാലിൽ നിന്നുണ്ടാക്കിയ തൈര് കഴിച്ചതാണ് ഗ്രാമവാസികളെ പരിഭ്രാന്തിയിലാക്കിയത്.(An entire village in UP is in fear of rabies!)

ഗ്രാമത്തിൽ നടന്ന ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കാണ് വിരുന്നിന്റെ ഭാഗമായി ഈ എരുമയുടെ പാലിൽ നിന്നുണ്ടാക്കിയ തൈര് വിളമ്പിയത്. ചടങ്ങിന് മൂന്ന് ദിവസത്തിന് ശേഷം എരുമ ചത്തു. പരിശോധനയിൽ എരുമയ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി കണ്ടെത്തി.

എരുമ ചത്ത വിവരം അറിഞ്ഞതോടെ ചടങ്ങിൽ പങ്കെടുത്തവർ പരിഭ്രാന്തരായി. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തുകയും മുൻകരുതൽ എന്ന നിലയിൽ തൈര് കഴിച്ച എല്ലാവർക്കും അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് നൽകുകയുമായിരുന്നു. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് ഗ്രാമത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Times Kerala
timeskerala.com