പഞ്ചാബിൽ ഇന്‍റലിജന്‍റ്സ് ആസ്ഥാന ആക്രമണം: ഒരാൾ കസ്റ്റഡിയിൽ

news
 ന്യൂഡൽഹി: പഞ്ചാബിലെ മൊഹാലിയിലെ ഇന്‍റലിജൻസ് ആസ്ഥാനത്തു റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അല്ലെങ്കിൽ ആർപിജി തൊടുത്തുവിട്ട ചിലർക്കു സഹായങ്ങൾ നൽകിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തെരച്ചിലിൽ രണ്ട് പ്രതികളെകൂടി പിടികൂടിയതായി സംസ്ഥാന പോലീസ് പറഞ്ഞതിനു പിന്നാലെയാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്.മുഴുവൻ ഗൂഢാലോചനയും നടന്നത് എങ്ങനെയെന്ന വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഉടൻ തന്നെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കു നൽകുമെന്നും പോലീസ് പറഞ്ഞു.

Share this story