ജയ്‌പൂരില്‍ യുവതിക്ക് പട്ടാപ്പകല്‍ നടുറോഡിൽ വച്ച് വെടിയേറ്റു

 ജയ്‌പൂരില്‍ യുവതിക്ക് പട്ടാപ്പകല്‍ നടുറോഡിൽ വച്ച് വെടിയേറ്റു
 ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ യുവതിക്ക് പട്ടാപ്പകല്‍ വെടിയേറ്റു. സ്‌കൂട്ടിയില്‍ വന്ന രണ്ട് പേരാണ് യുവതിയെ ആക്രമിച്ചത്. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുര്‍വേദ മരുന്ന് കടയില്‍ ജോലി ചെയ്യുന്ന അഞ്‌ജലി വര്‍മ (26) വയസുള്ള  യ്‌ക്കാണ് ജോലിക്ക് പോകുന്നതിനിടെ വെടിയേറ്റത്. അക്രമികളെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടക്കുകയാണ്.അഞ്‌ജലിയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.  അഞ്‌ജലി അപകടനില തരണം ചെയ്‌തിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Share this story