പ​ഞ്ചാ​ബ് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

പ​ഞ്ചാ​ബ് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
മൊ​ഹാ​ലി: പ​ഞ്ചാ​ബ് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഹ​രി​യാ​ന ഝാ​ജ​ർ ജി​ല്ല​യി​ലെ സു​ര​ക്പൂ​ർ സ്വ​ദേ​ശി ദീ​പ​ക് രം​ഗ​യെയാണ് അറസ്റ്റ് ചെയ്തത്.  ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഇ​തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​നു നേ​ർ​ക്ക് റോ​ക്ക​റ്റ് പ്രൊ​പ്പ​ൽ​ഡ് ഗ്ര​നേ​ഡ് (ആ​ർ​പി​ജി) എ​റി​യു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​രി​ൽ ​നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ൻ​ഐ​എ​യാ​ണ് പ്രതിയെ  അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ന​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'ലാ​ൻ​ഡ' എ​ന്ന ല​ഖ്‌​ബീ​ർ സിം​ഗ് സ​ന്ധു​വി​ന്‍റെ​യും പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'റി​ൻ​ഡ' എ​ന്ന ഹ​ർ​വി​ന്ദ​ർ സിം​ഗ് സ​ന്ധു​വി​ന്‍റെ​യും അ​ടു​ത്ത ആ​ളാ​ണ് രം​ഗ. കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തീ​വ്ര​വാ​ദ, ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 

Share this story