Times Kerala

സിഒപിഡി ചികിത്സയിൽ സ്പൈറോമെട്രി ഫലപ്രദമെന്നു വിദഗ്ധർ

 
സിഒപിഡി ചികിത്സയിൽ സ്പൈറോമെട്രി ഫലപ്രദമെന്നു വിദഗ്ധർ
 തിരുവനന്തപുരം: ഇന്ത്യയിലെ മരണങ്ങളുടെ രണ്ടാമത്തെ മുഖ്യഹേതുവും രാജ്യത്തെ ആകെ മരണങ്ങളിൽ ഏകദേശം 9.5%1 വരുന്നതുമായ ഈ വിട്ടുമാറാത്ത ശ്വാസകോശ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നവംബറിൽ ലോക COPD (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) ദിനം നവംബറില് ആചരിക്കുകയാണ്. വിട്ടുമാറാത്ത തീവ്രമായ ഒരു കൂട്ടം ശ്വാസകോശ വൈകല്യങ്ങള്ക്കാകെ പറയുന്ന ഒരു വിശേഷണമായ, സിഒപിഡിയുടെ സവിശേഷത ശ്വാസകോശത്തിലേക്കുള്ള വായുപ്രവാഹം തടസ്സപ്പെടുകയും അവയ്ക്ക്  കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതാണ്. COPD യുടെ ആരംഭം വളരെ സാവധാനത്തിലായതിനാല് രോഗികൾ സ്വന്തം അവസ്ഥ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും സമയബന്ധിതമായ വൈദ്യ സഹായം തേടാതിരിക്കുകയും ചെയ്യുന്നു.
സിഗരറ്റ് പുക, വിറകടുപ്പുകളില് നിന്നുള്ള പുക, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ദോഷകരമായ കണങ്ങളൂമായോ വാതകങ്ങളുമായോ ദീർഘകാലം സമ്പർക്കം പുലർത്തുന്നതിലൂടെയാണ് COPD സാധാരണയായി ഉണ്ടാകുന്നത്. രോഗികൾക്ക് ശ്വാസതടസ്സം, ചുമ, കഫക്കെട്ട്, ശ്വാസം മുട്ടൽ, നെഞ്ചിൽ ഇറുകിയ തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഇത്തരം രോഗികളിൽ, സിഒപിഡി രോഗനിർണയം സ്ഥിരീകരിക്കുന്നതിന് സ്പൈറോമെട്രി എന്ന ശ്വാസകോശ പ്രവർത്തന പരിശോധന നടത്തേണ്ടതുണ്ട്. ഒരാൾക്ക് ശ്വസിക്കാനും പുറത്തുവിടാനും കഴിയുന്ന വായുവിന്റെ അളവ് കണക്കാക്കുന്നതുള്പ്പെടെ ഒരു വ്യക്തിയുടെ ശ്വാസകോശ പ്രവർത്തനത്തെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന സിഒപിഡി2യ്ക്കുള്ള ഗോള്ഡ്-സ്റ്റാന്ഡേര്ഡ് ഡയഗ്നോസ്റ്റിക് പരിശോധനയാണ് സ്പൈറോമെട്രി. എന്നിരുന്നാലും, അധികം ഉപയോഗിക്കപ്പെടാത്ത ഒന്നാണ് സ്പൈറോമെട്രി, പ്രത്യേകിച്ചും രോഗങ്ങളുടെ2 പ്രാരംഭഘട്ടത്തിലുള്ള രോഗികള് ആദ്യം കാണുന്ന അല്ലെങ്കിൽ പ്രഥമ പരിചരണ ഫിസിഷ്യൻമാർക്കിടയിൽ.
“ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) സ്ഥിരമായ ശ്വസനപ്രശ്ന ലക്ഷണങ്ങളും ശ്വാസകോശത്തിലെ വായുപ്രവാഹ പരിമിതികളുമാണ്. സിഒപിഡിയുടെ വളരുന്ന സ്വഭാവത്തിന്റെ അടിസ്ഥാനത്തില് സിഒപിഡിയുടെ ആദ്യകാല രോഗനിർണയം സിഒപിഡി ഭാരത്തെ അഭിസംബോധന ചെയ്യുന്നതിൽ നിർണായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് ഗണ്യമായി മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൂടുതൽ ഗുരുതരമായ അവസാനഘട്ട ലക്ഷണങ്ങൾ ഉണ്ടാകുന്നതുവരെ മിക്ക രോഗികളും രോഗലക്ഷണങ്ങൾ അവഗണിക്കുന്നു. പലപ്പോഴും ക്ലിനിക്കൽ പ്രാക്ടീസുകളിൽ, സിഒപിഡി നിർണ്ണയിക്കാൻ രോഗിയുടെ ചരിത്രവും ക്ലിനിക്കൽ പരിശോധനയും ആശ്രയിക്കുന്നു, ഇത് രോഗത്തിന്റെ മുൻകൂർ സൂചനകൾ ശ്രദ്ധിക്കാപ്പെടാതിരിക്കുന്നതിന് കാരണമാകുന്നു.” സ്പൈറോമെട്രി പരിശോധനയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം ഗ്രൂപ്പ് കോ-ഓർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. പി. അർജുൻ പറഞ്ഞു.
“ഒരു ശ്വാസകോശ പ്രവർത്തന പരിശോധന നടത്തുന്നത്, പ്രത്യേകിച്ച് ഒരു സ്പൈറോമെട്രി ടെസ്റ്റ്, കാലതാമസം നേരിടുന്ന സിഒപിഡി രോഗനിർണയവും രോഗാവസ്ഥയുടെ തെറ്റായ പരിപാലനവും ഒഴിവാക്കാനും ആത്യന്തികമായി രോഗത്തിന്റെ കൂടുതൽ ഗുരുതരമായ അവസ്ഥാന്തരം തടയാനും സഹായിക്കും. അതിനാൽ, സിഒപിഡി പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശങ്ങൾക്കും ജനങ്ങള്ക്കും സ്ഥിരമായ ശ്വാസകോശ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്കും സ്പൈറോമെട്രി പരിശോധന വളരെയധികം സഹായകമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള കാരണങ്ങൾ പൂർണ്ണമായും ഒരാളുടെ നിയന്ത്രണത്തിലല്ലെങ്കില്പ്പോലും, അത് സമയബന്ധിതമായി കണ്ടുപിടിക്കുന്നതിനും രോഗനിർണ്ണയത്തിനും ജാഗ്രതയും അവബോധവും പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പോർട്ടബിലിറ്റിയുടെയും വയർലെസ് പ്രവർത്തനങ്ങളുടെയും സാധ്യതകള് കൂടി അവതരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്പൈറോമീറ്ററുകളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ നവീകരിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഈയിടെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
“സിഒപിഡിയുടെ നേരത്തെയുള്ളതും കൃത്യവുമായ രോഗനിർണയത്തിൽ സ്പൈറോമീറ്ററുകൾ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്പൈറോമീറ്ററുകളിലെ ലഭ്യതയിലെ കുറവ് നികത്തുന്നതിനായി, പുറത്തിറക്കിയ, ഇന്ത്യയിലെ ആദ്യത്തെ ന്യൂമോട്ടാക്ക് അധിഷ്ഠിത പോർട്ടബിൾ, വയർലെസ് സ്പൈറോമീറ്റർ സിപ്ല Spirofy® (സ്പൈറോഫൈ®) രാജ്യത്തുടനീളമുള്ള കൃത്യതയുള്ള സ്പൈറോമെട്രിയിലേക്കുള്ള പ്രവേശനം ഗണ്യമായി തോതില് വർദ്ധിപ്പിക്കുകയുണ്ടായി. Spirofy® ഇന്ത്യൻ രോഗികളിൽ പരീക്ഷിക്കുകയും, ഇവ 97% സെൻസിറ്റിവിറ്റി ഉള്ള COPD രോഗനിർണ്ണയത്തിൽ ഗോള്ഡ്-സ്റ്റാന്ഡേര്ഡുള്ലള്ള സ്പൈറോമീറ്ററിന് സമാനമായ കൃത്യതയുള്ളതായി കണ്ടെത്തുകയും ചെയ്തു.” സ്പൈറോമീറ്റർ ഉപകരണങ്ങളുടെ ലഭ്യതയെയും നവീകരണത്തെയും കുറിച്ചും അഭിപ്രായപ്പെട്ടുകൊണ്ട് സിപ്ല ലിമിറ്റഡ് ഗ്ലോബൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയ്ദീപ് ഗോഗ്ടേ പറഞ്ഞു

Related Topics

Share this story