ഡൽഹി മുണ്ടകാ തീപിടുത്തം; ഒളിവിലായിരുന്ന കെട്ടിട ഉമട അറസ്റ്റില്‍
Sun, 15 May 2022

ഡൽഹി : ഡൽഹി മുണ്ട്കയില്‍ തീപിടിച്ച കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്കറെ അറസ്റ്റിലായി. തീപിടുത്തത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മുണ്ട്കാ തീപിടുത്തത്തിൽ മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു . ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. അതെസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തീപിടുത്തത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.