ജാമിയ മിലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചു
Wed, 25 Jan 2023

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം മാറ്റിവച്ചു. ഡോക്യുമെന്റ റിയുടെ പ്രദർശനം തടയാൻ പോലീസ് ശ്രമം നടത്തിയതോടെയാണ് മാറ്റിവെച്ചത്. വിദ്യാർഥി നേതാക്കളെ കകസ്റ്റഡിയിലെടുക്കുകയും സർവകലാശാലയുടെ ഗൈറ്റുകൾ പോലീസ് അടയ്ക്കുകയും ചെയ്തു. വിദ്യാർഥികളെ അകത്തേക്കും പുറത്തേക്കും കടത്തിവിടാൻ പോലീസ് തയാറാകാതിരുന്നതോടെ സംഘർഷമുണ്ടായി. വന്‍ സന്നാഹമാണ് സ്ഥലത്ത് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഇന്ന് വൈകുന്നേരം ആറിന് പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.