Times Kerala

 ബി ബി സി ഡോക്യുമെന്ററി: മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്ന് അമേരിക്ക

 
 ബി ബി സി ഡോക്യുമെന്ററി: മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്ന് അമേരിക്ക
 വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതിവൃത്തമാക്കി ബി ബി സി നിര്‍മിച്ച ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക രംഗത്ത്. തങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇന്ത്യയടക്കം ലോകത്തുടനീളം അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിതെന്നും വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.രാഷ്ട്രീയവും സാമ്പത്തികവും ജനസമ്പര്‍ക്കവും അടക്കമുള്ള വിവിധ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം അമേരിക്കക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി. 

Related Topics

Share this story