സിഗരറ്റും ഭക്ഷണവും ലഭിക്കാത്തതില്‍ ക്ഷുഭിതനായി വെടിയുതിര്‍ത്തു; ഷിംലയില്‍ വിനോദ സഞ്ചാരി അറസ്‌റ്റില്‍

സിഗരറ്റും ഭക്ഷണവും ലഭിക്കാത്തതില്‍ ക്ഷുഭിതനായി വെടിയുതിര്‍ത്തു; ഷിംലയില്‍ വിനോദ സഞ്ചാരി അറസ്‌റ്റില്‍
ഷിംല: ഹോട്ടലില്‍ വച്ച് വെടിയുതിര്‍ത്തതിന് വിനോദ സഞ്ചാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശിലെ ചോട്ട ഷിംല പ്രദേശത്തുള്ള ഹോട്ടലില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിലെ വെയിറ്ററെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മേല്‍പ്പോട്ട് വെടിവച്ചതിന് വിശ്വനാഥ് എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രവര്‍ത്തന സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ട ഭക്ഷണവും സിഗരറ്റും വെയിറ്റര്‍ നൽകാത്തതിന്റെ ദേഷ്യത്തിലാണ് വിശ്വനാഥ് മേല്‍പ്പോട്ട് രണ്ട് റൗണ്ട് വെടിവച്ചത്. ഈ ഹോട്ടലിലെ ലോഡ്‌ജിലാണ് പ്രതി  താമസിച്ചത്. ഹോട്ടല്‍ ഉടമയുടെ പരാതിയിലാണ് ഇയാളെ  അറസ്‌റ്റ് ചെയ്‌തതെന്ന് ഷിംല പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 336ഉം ആയുധ നിയമത്തിലെ 506ഉം വകുപ്പുകളാണ്പ്രതിക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറയിച്ചു.

Share this story