റിലീസിനു മുൻപേ പത്താൻ്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു എന്ന് റിപ്പോർട്ട്

റിലീസിനു മുൻപേ പത്താൻ്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു എന്ന് റിപ്പോർട്ട്
ഷാരൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇന്ന് റിലീസാവുകയാണ്. റിലീസിനു മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹിന്ദു സംഘടനകൾ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിൻ്റെ കുതിപ്പ്. അതേസമയം, പത്താൻ റിലീസ് തടയില്ലെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ അറിയിച്ചിരുന്നു. സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 

Share this story