സഹപ്രവർത്തകയ്ക്കെതിരെ മോശം പരാമർശം; ബി ജെ പി നേതാവ് സൂര്യ ശിവക്ക് സസ്‌പെൻഷൻ
Nov 25, 2022, 18:23 IST

ചെന്നെെ: തമിഴ്നാട്ടിൽ സഹപ്രവർത്തകയ്ക്കെതിരെ മോശം പരാമർശം നടത്തിയതിനെത്തുടർന്ന് ബി ജെ പി നേതാവിന് സസ്‌പെൻഷൻ. തമിഴ്നാട് ബി ജെ പിയുടെ ഒ ബി സി വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ന്യൂനപക്ഷ നേതാവ് ഡെയ്സി സരണുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് സൂര്യ ശിവ അധിക്ഷേപ പരാമർശം നടത്തിയത്. ഇതിന്റെ ഓഡിയോ പ്രചരിച്ചതോടെ പാർട്ടി സൂര്യയോട് തിരുപ്പൂരിലെ ബി ജെ പി ഓഫീസിലെ സമിതി മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടു. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. തന്റെ പ്രവൃത്തിയിലൂടെ സൂര്യ പാർട്ടിയുടെ മാനം കെടുത്തിയെന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ അണ്ണാമലെെ പറഞ്ഞു