Times Kerala

 മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്
​​​​​​​

 
മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്
 ഐസ്വാൾ: മ്യാൻമറിലെ അതിർത്തി പ്രദേശങ്ങളിൽ വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും തമ്മിൽ സംഘർഷം തുടരുന്നു. ഇന്ത്യയിലേക്ക് കടന്ന മ്യാൻമർ സൈനികരെ തിരിച്ചയച്ചു. 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് കടന്നതായും അവരെ മ്യാൻമറിലേക്ക് തിരിച്ചയച്ചതായും മിസോറാം ഡിജിപി അനിൽ ശുക്ല പറഞ്ഞു. മ്യാൻമറിലെ രണ്ട് പ്രധാന സൈനിക ക്യാമ്പുകൾ വിമതർ കീഴടക്കിയിരുന്നു.തുടർന്ന് 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് പ്രവേശിച്ചു. പോലീസ് അവരെ രക്ഷപ്പെടുത്തി അസം റൈഫിൾസിന് കൈമാറുകയായിരുന്നു. സേന അവരെ മ്യാൻമറിലേക്ക് തിരിച്ചയച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമറിന്റെ അതിർത്തി പ്രദേശങ്ങളിൽ അടുത്തിടെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് നിരവധി മ്യാൻമർ പൗരന്മാരും അതിർത്തി കടന്ന് മിസോറാമിലെ ചാമ്പായി ജില്ലയിൽ എത്തിയിരുന്നു.

Related Topics

Share this story