ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് ഭീഷണി | Bomb threat

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്
Bomb threat on Emirates flight arriving at Hyderabad airport
Updated on

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദുബായിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.(Bomb threat on Emirates flight arriving at Hyderabad airport)

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന്, വിമാനം ലാൻഡ് ചെയ്ത ഉടൻ ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി വിശദമായ പരിശോധന നടത്തി.

യാത്രക്കാരെ ഘട്ടം ഘട്ടമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി ദേഹപരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിമാനത്തിനകത്ത് നടത്തിയ വിശദമായ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഹൈദരാബാദ് വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്.

ഇന്നലെ (വ്യാഴാഴ്ച) മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ചയും ഇൻഡിഗോ വിമാനം ബോംബ് ഭീഷണി നേരിട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com