സർവീസുകൾ താറുമാറായി: ഇൻഡിഗോയ്ക്ക് ആശ്വാസമായി DGCA ഇളവ്; ഡ്യൂട്ടി സമയ നിബന്ധന പിൻവലിച്ചു | IndiGo

ഇതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും
DGCA relaxation comes as a relief to IndiGo, Duty time requirement withdrawn
Updated on

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് ആശ്വാസമായി ഡി.ജി.സി.എ ഇളവ് പ്രഖ്യാപിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധനയാണ് ഡി.ജി.സി.എ. താൽക്കാലികമായി പിൻവലിച്ചത്. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡി.ജി.സി.എ. പിൻവലിച്ചിരിക്കുന്നത്.(DGCA relaxation comes as a relief to IndiGo, Duty time requirement withdrawn)

പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകളാണ് ഇന്ന് മുടങ്ങിയത്. ഇതേത്തുടർന്ന് ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഡൽഹിയിൽ മാത്രം 225-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെമ്പാടും അറുന്നൂറോളം വിമാനങ്ങൾ വെള്ളിയാഴ്ച റദ്ദാക്കി.

ഈ വിഷയം പാർലമെൻ്റിൽ ചർച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.പ്രതിസന്ധി രൂക്ഷമായതോടെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്. ഇളവ് അനുവദിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. എന്നാൽ, വിമാന സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം വേണ്ടിവന്നേക്കും.

Related Stories

No stories found.
Times Kerala
timeskerala.com