Times Kerala

അയല്‍വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം: സംഭവം തെലങ്കാനയില്‍

 
നായ കടിച്ചാല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
തെലങ്കാനയില്‍ വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാനയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ അതിക്രൂരമായി ആക്രമിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് കുഞ്ഞ് നായയുടെ ആക്രമണം നേരിട്ടത്. 
ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ തൊട്ടടുത്ത് ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നായയുടെ കടിയേറ്റ ഉടന്‍ തന്നെ കുട്ടി മരണപ്പെട്ടു. കുഞ്ഞിനെ ആക്രമിച്ചത് തെരുവുനായയല്ലെന്നും സമീപത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story