Times Kerala

ഏ​ഴു വ​നി​താ ര​ത്‌​ന​ങ്ങ​ളാൽ തിളങ്ങി മൂ​ന്നാം മോ​ദി മ​ന്ത്രി​സ​ഭ​: ര​ണ്ടു​പേ​ര്‍​ക്ക് കാ​ബി​ന​റ്റ് പ​ദ​വി 

 
മന്ത്രിസഭാ
ന്യൂ​ഡ​ല്‍​ഹി: ഏ​ഴു വ​നി​താ ര​ത്‌​ന​ങ്ങ​ളാണ് മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ലെ 72 അം​ഗ മ​ന്ത്രി​സ​ഭ​യി​ല്‍ ഇത്തവണ. ഇ​വ​രി​ല്‍ കാ​ബി​ന​റ്റ് പ​ദ​വി​യു​ള്ളത് ര​ണ്ടു​പേ​ര്‍​ക്കാണ്. കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ച്ച മ​ന്ത്രി​മാ​ര്‍ നി​ര്‍​മ​ല സീ​താ​രാ​മ​നും അ​ന്ന​പൂ​ര്‍​ണ ദേ​വി​യു​മാ​ണ്. സ​ഹ​മ​ന്ത്രി​മാ​രാ​യി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് അ​നു​പ്രി​യ പ​ട്ടേ​ല്‍, ര​ക്ഷാ ഖ​ഡ്സെ, സാ​വി​ത്രി ഠാ​ക്കൂ​ര്‍, ശോ​ഭ ക​ര​ന്ത​ലാ​ജെ, നി​മു ബെ​ന്‍ ബം ​ബ​നി​യ എ​ന്നി​വ​രാ​ണ്. പ​ത്ത് വ​നി​താ മ​ന്ത്രി​മാ​രാണ് ര​ണ്ടാം മോ​ദി മ​ന്ത്രിസ​ഭ​യി​ലുണ്ടായിരുന്നത്. നിർമല സീതാരാമൻ ഇത്തവണയും ധ​ന​കാ​ര്യ​ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. നേ​ര​ത്തെ പ്ര​തി​രോ​ധ​വ​കു​പ്പും ത​മി​ഴ്‌​നാ​ട്ടി​ല്‍​ നി​ന്നു​ള്ള മു​തി​ര്‍​ന്ന ബി​ ജെ ​പി നേ​താ​വാ​യ നി​ര്‍​മ​ല കൈകാര്യം ചെയ്തിട്ടുണ്ട്. അ​നു​പ്രി​യ പ​ട്ടേ​ല്‍ ബി​ ജെ ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ​ദ​ളി​ന്‍റെ സാ​നേ​ലാ​ല്‍ അ​ധ്യ​ക്ഷ​യാ​ണ്.  മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഖ​ഡ്സെ​യു​ടെ മ​രു​മ​ക​ളാ​ണ് ര​ക്ഷ ഖ​ഡ്സെ. ആ​ദ്യ​മാ​യി മ​ന്ത്രി​യാ​കു​ന്ന സാ​വി​ത്രി ഠാ​ക്കൂ​ർ വിജയിച്ചത് ധ​റി​ല്‍ നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. 

Related Topics

Share this story