ബംഗാളിൽ 34,000 കിലോ സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും പിടിച്ചെടുത്തു, 100 പേർ അറസ്റ്റിൽ
May 24, 2023, 10:11 IST

പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 34,000 കിലോ സ്‌ഫോടക വസ്തുക്കളും നിരോധിത പടക്കങ്ങളും പോലീസ് പിടിച്ചെടുത്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. നിരോധിത സ്‌ഫോടകവസ്തുക്കൾ സംഭരിച്ചതിനും അവ നിർമ്മിക്കാൻ ഫാക്ടറികൾ നടത്തിയതിനും 100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 132 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.