കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Sep 4, 2023, 20:59 IST

തിരുവല്ല: ചാലാപ്പള്ളി-കോട്ടാങ്ങൽ റോഡിൽ ചുങ്കപ്പാറ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കോട്ടാങ്ങൽ സ്വദേശി സുധീഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂളിന് എതിർ വശത്താണ് അപകടം സംഭവിച്ചത്. പരിക്കേറ്റ സുധീഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.