വയനാട്ടില്‍ ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Sep 20, 2023, 08:13 IST

വയനാട്: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മർദിക്കുകയും പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. . മുകേഷിനെ പോലീസ് ചോദ്യം ചെയ്ത് വവരികെയാണെന്ന് അധികൃതർ അറിയിച്ചു. 2022ലായിരുന്നു ഇവരുടെ വിവാഹം.
