ഗ്രാമപ്രദേശങ്ങളില്‍ തൊഴിലിന്റെ അനന്തസാധ്യത തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

K N Balagopal
Updated on

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലിന്റെ അനന്തസാധ്യത തുറന്നുകൊടുക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെളിയം കുടുംബശ്രീ സംരംഭക പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന സംരംഭക പരിശീലന പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കും. വെളിയത്ത് വിജ്ഞാനകേരളം പദ്ധതി വഴി നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അസാപ്പ് സ്‌കില്‍ സെന്റര്‍ മുഖേന രണ്ടുമാസകാല പരിശീലന പദ്ധതികളും വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രേഖ അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉമേഷ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, വെളിയം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശൈലജ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com