HomeKerala'കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും,...

‘കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും, പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ?’: VD സതീശൻ | UDF

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി കേരളത്തിനായുള്ള ആരോഗ്യ നയം യു.ഡി.എഫ് തയ്യാറാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.(Will start She hospital if UDF gets power, says VD Satheesan)

പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കാത്ത സാഹചര്യം ഉറപ്പാക്കും. ഹെൽത്ത് ക്യാമ്പയിൻ നടപ്പിലാക്കും. ‘ഷീ ഹോസ്പിറ്റലുകൾ’ ആരംഭിക്കും. ട്രൈബൽ, കോസ്റ്റൽ മേഖലകളിൽ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോധികർക്കായി പ്രത്യേക ചികിത്സാ പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കും.

ആരോഗ്യവകുപ്പിൽ കൃത്യമായ ആസൂത്രണമില്ലാത്തതാണ് രോഗികൾ നിലത്തുകിടക്കേണ്ടി വരുന്ന സാഹചര്യത്തിന് കാരണമെന്ന് സതീശൻ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ കെട്ടിടങ്ങൾ പോലും രോഗികൾക്ക് വിട്ടുനൽകുന്നില്ല. ഡി.എച്ച്.എസ്, ഡി.എം.ഇ വിഭാഗങ്ങൾ പരസ്പര സഹകരണമില്ലാതെ സമാന്തര വകുപ്പുകളായി മാറുന്നു. ആശുപത്രി ഉപകരണങ്ങൾ കേടായാൽ നന്നാക്കാൻ സംവിധാനമില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇതിനായി പ്രത്യേക സർക്കാർ ഏജൻസി രൂപീകരിക്കും.

കേരളത്തിലെ ആരോഗ്യ മേഖല സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് മാറുകയാണ്. ദേശീയ ശരാശരിയേക്കാൾ എട്ടിരട്ടിയാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. ഇത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ആരോഗ്യത്തിന് പ്രത്യേക ഫണ്ട് നീക്കിവെക്കുന്നതിനൊപ്പം സി.എസ്.ആർ ഫണ്ട് കൂടി പ്രയോജനപ്പെടുത്തി ഇൻഷുറൻസ് സംവിധാനങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പണിമുടക്കിനെ കേരളത്തിൽ മാത്രം ഒതുക്കി ഒരു ‘ബ്രാൻഡ്’ ആക്കി മാറ്റുന്ന ശൈലിയോട് യോജിപ്പില്ല. ബംഗാളിൽ സി.പി.എം ഭരണകാലത്ത് പോലും പണിമുടക്ക് ഇത്തരത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രചാരണം കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമയം വൈകിയതിനാൽ തന്നെ പ്രസംഗിക്കാൻ വിളിക്കാൻ ഷാഫി പറമ്പിൽ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അധ്യക്ഷൻ ഷാഫിയെ പ്രസംഗിക്കാൻ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം അത് തടഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വേദിയിൽ വീണുവെന്നത് ചില മാധ്യമങ്ങൾ പറഞ്ഞ കള്ളമാണ്. ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു.

WhatsApp Channel Banner

Latest updates

‘വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കുഴപ്പം, സംസ്ഥാന...

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. അലർട്ടുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു.(Revenue...

ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു: ആശങ്കയോടെ ആരോഗ്യവകുപ്പ് | Malaria...

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു. തോട്ടം മേഖലകളിൽ രോഗം വീണ്ടും പടരുന്നത് കടുത്ത ആശങ്കയാകുന്നു. അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ ആളുകളിലേക്കും രോഗം വ്യാപിക്കാൻ തുടങ്ങിയതാണ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്.(Malaria Cases Rise In...

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

ദുബായിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:...

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.(Dubai Cylinder Explosion, Sheikh Zayed Road...

ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റ്: തമിഴ്‌നാട്ടിലുടനീളം DMK പ്രതിഷേധം ഇരമ്പുന്നു;...

ചെന്നൈ: നടി തൃഷയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകരുടെ വൻ പ്രതിഷേധം. മദ്രാസ് ഹൈക്കോടതിക്ക്...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...