HomeKerala'സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല,...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan)

ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ പിന്തുണ വലുതാണ്. തന്റെ മകനെ സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം കണ്ടത്. ആദ്യം പറഞ്ഞത് സുകുമാരൻ നായരുടെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാൽ പിന്നീട് സംഘടനയുടെ അഭിപ്രായം പറയേണ്ട ബാധ്യത വന്നപ്പോഴാണ് അദ്ദേഹം നിലപാട് മാറ്റിയത്. ഇതിന്റെ പേരിൽ സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഐക്യം കേവലം നായർ-ഈഴവ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങേണ്ടതല്ല. ‘നായാടി മുതൽ നസ്രാണി വരെ’ ഉള്ളവരുടെ ഐക്യമാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ് തനിക്ക് എതിർപ്പുള്ളത്. അവർ ഈഴവ സമുദായത്തെ ചതിച്ചവരാണ്. എന്നാൽ മുസ്ലീം സമുദായത്തോട് തനിക്ക് വിരോധമില്ല. തന്നെ മുസ്ലീം വിരോധിയാക്കി ചിത്രീകരിച്ച് ‘കത്തിച്ചു കളയാൻ’ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് നടക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ഈഴവ സമുദായത്തെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. അത്തരം ശക്തികൾക്ക് നേരെ വിരൽ ചൂണ്ടുക എന്നത് തന്റെ കടമയാണ്. ചിലർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നുവെന്നും എസ്എൻഡിപി ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപി യോഗവുമായി ഐക്യത്തിനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവർത്തിച്ചു. ഐക്യനീക്കം ഒരു രാഷ്ട്രീയ കെണിയാണെന്ന തിരിച്ചറിവാണ് പിന്മാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ സുകുമാരൻ നായരെ ‘നിഷ്കളങ്കൻ’ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രൂക്ഷമായ പ്രതികരണം.

ഐക്യം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. പിന്നാലെ തുഷാർ വെള്ളാപ്പള്ളി വിളിച്ചപ്പോഴാണ് ഇതിലെ രാഷ്ട്രീയ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്. “താങ്കൾ എൻഡിഎ നേതാവല്ലേ, നിങ്ങൾക്ക് എങ്ങനെ നിക്ഷ്പക്ഷമായ ഐക്യ ചർച്ചകൾക്ക് സാധിക്കും?” എന്ന് താൻ തുഷാറിനോട് ചോദിച്ചതായി സുകുമാരൻ നായർ പറഞ്ഞു.

രാഷ്ട്രീയ താൽപ്പര്യങ്ങളുള്ള ഒരു ഐക്യനീക്കം എൻഎസ്എസിനെ കുടുക്കാനുള്ള കെണിയാണെന്ന് ബോധ്യപ്പെട്ടു. അതിൽ വീഴേണ്ട എന്ന് സംഘടന തീരുമാനിച്ചു. പിന്മാറാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല. താൻ തന്നെയാണ് ഡയറക്ടർ ബോർഡ് വിളിച്ചുചേർത്തതും ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചതും. ഭരണസമിതി അത് ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമില്ല. താൻ വിചാരിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരങ്ങൾ പണ്ടേ ലഭിക്കുമായിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം കാര്യങ്ങളിൽ താല്പര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

എസ്എൻഡിപിയുമായുള്ള ഐക്യത്തിന്റെ വാതിൽ ഇനി ഒരിക്കലും തുറക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നായർ സമുദായത്തിന് സ്വന്തമായ നിലപാടുണ്ടെന്നും അത് ആരുടെയും തണലിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സമുദായത്തെ തള്ളിപ്പറയുന്നവർ എൻ.എസ്.എസിന്റെ പിന്തുണ തേടി വരേണ്ടതില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേതെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശൻ എൻ.എസ്.എസിന്റെ സഹായം തേടി വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എൻ.എസ്.എസ് നേതൃത്വത്തെ വിളിച്ച് സതീശനെ സഹായിക്കാൻ താൻ നേരിട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞ സതീശൻ ഇപ്പോൾ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ പറവൂരിലെ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കും. സമുദായത്തെ തള്ളിപ്പറയുന്നവർക്ക് ഇത്തവണ പിന്തുണയുണ്ടാകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

സതീശൻ ഇടയ്ക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ അബദ്ധമാണെന്ന് പരസ്യമായി പറയാൻ അദ്ദേഹം തയ്യാറായില്ല. എൻ.എസ്.എസിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് വിഡ്ഢിത്തം വിളിച്ചുപറയുന്നത്. ആരു ഭരിച്ചാലും എൻ.എസ്.എസിന് പ്രശ്നമില്ല. തങ്ങൾ ആരുടെയും മുന്നിൽ യാചിക്കാനില്ല. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സർക്കാർ കോൺഗ്രസിനെയോ ബി.ജെ.പിെയയോ പോലെയല്ലെന്നും അവർ സ്വന്തം രാഷ്ട്രീയത്തിലൂടെയാണ് അധികാരത്തിൽ വന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇപ്പോൾ മന്ത്രിസഭയിൽ എത്ര നായർ മന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. എൻ.എസ്.എസ് ഭിന്നശേഷി സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. ഇതിൽ ജാതി നോക്കുന്നില്ല. എല്ലാ മാനേജ്‌മെന്റുകളും ഇത് പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്.എസ് ഒരിക്കലും ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായങ്ങളും തങ്ങൾക്ക് ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...