കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ് മോഡലുകളിൽ വിവിധ കപ്പാസിറ്റികളിൽ ലഭ്യമാകുന്ന ഈ വാട്ടർ ഹീറ്ററുകൾ ആധുനിക ഭവനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ വെള്ളത്തിന്റെ സവിശേഷതകൾക്ക് അനുയോജ്യമായ രീതിയിൽ ‘ക്വാർട്‌സ്‌ലൈൻ’ (Quartzline) സാങ്കേതികവിദ്യയോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വേഗത്തിൽ വെള്ളം ചൂടാകാനും ടാങ്കിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുമായി മൈക്രോ കോട്ടഡ് ഇന്നർ ടാങ്കും 100% കോപ്പർ ഹീറ്റിംഗ് എലമെന്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹൈ-ഡെൻസിറ്റി പോളിയുറീത്തേൻ ഇൻസുലേഷൻ (PUF) ഉള്ളതിനാൽ ചൂട് കൂടുതൽ സമയം നിലനിൽക്കുകയും വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. 30 മുതൽ 75 ഡിഗ്രി സെൽഷ്യസ് വരെ താപനില ക്രമീകരിക്കാൻ സഹായിക്കുന്ന പ്രീ-കാലിബ്രേറ്റഡ് തെർമോസ്റ്റാറ്റും ഇതിന്റെ പ്രത്യേകതയാണ്.
ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി 6-ലെവൽ സേഫ്റ്റി സിസ്റ്റമാണ് സ്റ്റോറേജ് ഹീറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്. ഐപിഎക്സ് 4 വാട്ടർ സ്പ്ലാഷ് പ്രൊട്ടക്ഷൻ, ബഹുനില മന്ദിരങ്ങൾക്ക് അനുയോജ്യമായ 8-ബാർ പ്രഷർ റെസിസ്റ്റൻസ്, മൾട്ടി-ഫംഗ്ഷൻ സേഫ്റ്റി വാൽവ് എന്നിവയും ഇതിലുണ്ട്. ബിഇഇയുടെ (BEE) 5-സ്റ്റാർ എനർജി റേറ്റിംഗോട് കൂടിയാണ് ഈ ശ്രേണി എത്തുന്നത്.
ഇൻസ്റ്റന്റ് വാട്ടർ ഹീറ്ററുകൾക്ക് 3,150 രൂപ മുതലും സ്റ്റോറേജ് മോഡലുകൾക്ക് 5,550 രൂപ മുതലുമാണ് വിപണിയിൽ വില ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത വിപണികളിൽ സൗജന്യ ഇൻസ്റ്റാളേഷൻ സേവനവും വോൾട്ടാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള വോൾട്ടാസ് ഡീലർമാർ, മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
Story Summary:
Voltas has launched a new energy-efficient water heater range featuring Quartzline technology, 6-level safety, and 5-star energy rating. Available in Instant and Storage variants, prices start at ₹3,150.


