Times Kerala

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുന്നു

 
കാ​ല​വ​ർ​ഷം ക​ന​ക്കു​ന്നു;മ​ല​യോ​ര​മേ​ഖ​ല​യി​ലും മ​ഴ ശക്തമാകുന്നു

സംസ്ഥാനത്ത് ഒട്ടാകെ അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനിൽക്കുകയാണ്. മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളില്‍ നിലനിൽക്കുന്ന ചക്രവാതചുഴി, അറബിക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.

പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കാറ്റിന്റെ വേഗത കൂടി നില്‍ക്കുന്ന സാഹചര്യം, കടല്‍ പ്രക്ഷുബ്ധമായ അവസ്ഥ, കള്ളക്കടല്‍ പ്രതിഭാസ സാധ്യത എന്നിവ മുൻനിർത്തി തീരമേഖലയ്ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും.

Related Topics

Share this story