

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് 250 ഡയാലിസിസ് കിറ്റുകളും മത്സ്യത്തൊഴിലാളികൾക്ക് പുതപ്പുകളും നൽകി ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി. ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുനക്കൽ മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് ഇതിനുള്ള തുക നൽകി.
കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്ററുടെ സാന്നിധ്യത്തിൽ, 2 ലക്ഷം രൂപയുടെ ചെക്ക് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ ജില്ലാ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ ഐപിഎസിന് കൈമാറി.
തുടർച്ചയായി രണ്ടാം വർഷവും തുടരുന്ന ആസ്റ്റർ മെഡ്‌സിറ്റിയുടെ ഈ സംരംഭം സമൂഹക്ഷേമത്തിനായുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്. ആസ്റ്റർ ഗ്രൂപ്പ് ഏറ്റെടുത്ത വിവിധ ആരോഗ്യ സംരക്ഷണ, സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളെ കുറിച്ച് ചടങ്ങിൽ സംസാരിച്ച ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ ഭാവിയിൽ അത്തരം അർത്ഥവത്തായ ലക്ഷ്യങ്ങൾക്ക് തുടർന്നുള്ള പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
ആസ്റ്റർ സമൂഹത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിജു കുമാർ പി.സി. ഡോ. ഷുഹൈബ് കാദറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.